അബുദാബി:അബുദാബി കെഎംസിസി ഉദുമ മണ്ഡലം കമ്മിറ്റി അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ 28ന് നടത്തുന്ന ‘മഹർജാൻ ഉദുമ ഫെസ്റ്റി ന്റെ ഭാഗമായുള്ള കേക്ക് മത്സരത്തിന്റെ പോസ്റ്റർ മുസ്ലിം ലീഗ് കാസർകോട് ജില്ലാ വൈസ് പ്രസിഡണ്ട് ഒൺ ഫോർ അബ്ദുൽറഹ്മാൻ പ്രകാശനം ചെയ്തു. യുഎയിലെ ഉദുമക്കാരുടെ കുടുംബ സംഗമം ,കലാ പരിപാടികൾ , സാംസ്‌കാരിക സമ്മേളനം ,വിവിധ മത്സരങ്ങൾ , അവാർഡ്ദാനം തുടങ്ങി നിരവധി പരിപാടികൾ മഹർജാൻ ഉദുമയുടെ ഭാഗമായി നടക്കും. സ്വാഗത സംഘം ചെയർമാൻ നൗഷാദ് മിഹ്റാജ്, ചീഫ് കോർഡിനേറ്റർ നാസർ കോളിയടുക്കം ,ട്രഷറർ അഷ്‌റഫ് മൊവ്വൽ ,രക്ഷാധികാരി സലാം ആലൂർ,വൈസ് ചെയർമാൻ ഹബീബ് ചെമ്മനാട്, മജീദ് പോളോ സംബന്ധിച്ചു.