ക്രിസ്മസ് ആഘോഷങ്ങൾക്കിടെ ക്ലാസ് മുറിക്കുള്ളിൽ നിന്നും വിദ്യാർത്ഥിനിക്ക് പാമ്പുകടിയേറ്റു

തിരുവനന്തപുരം: ക്രിസ്മസ് ആഘോഷങ്ങൾ നടക്കുന്നതിനിടെ 7-ാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ക്ലാസ് മുറിയില്‍ വെച്ച് പാമ്പുകടിയേറ്റു. ചെങ്കല്‍ ഗവ. യുപിഎസിലെ വിദ്യാര്‍ത്ഥിനിയും ജയന്‍ നിവാസില്‍ ഷിബു- ബീന ദമ്പതികളുടെ മകള്‍ നേഹ(12)യ്ക്കാണ് പാമ്പുകടിയേറ്റത്. കുട്ടി ഇപ്പോൾ ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. വിഷമുള്ള പാമ്പല്ല കടിച്ചതെന്നാണ് വിവരം. വെള്ളിയാഴ്ച ഉച്ചയ്ക്ക് ക്ലാസ് മുറിയില്‍ ക്രിസ്മസ് ആഘോഷം നടക്കുന്നതിനിടെയാണ് സംഭവം.
നേഹയുടെ വലതുകാല്‍ പാദത്തിൽ പാമ്പുകടിക്കുകയായിരുന്നു. കടിയേറ്റയുടനെ കുട്ടി കുതറി മാറി. ഈ സമയം മറ്റു കുട്ടികളും അടുത്തുണ്ടായിരുന്നു. ഉടനെ തന്നെ നേഹയെ സ്‌കൂള്‍ അധികൃതര്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെത്തിച്ചു. പെണ്‍കുട്ടിയ്ക്ക് മറ്റു ആരോ​ഗ്യപ്രശ്നങ്ങളില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അതേസമയം, കടിച്ച പാമ്പിനെ സ്‌കൂൾ അധികൃതർ അടിച്ചുകൊന്നു. സ്കൂളും പരിസരവും കാടുമൂടി കിടക്കുന്നതാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്ന ആരോപണവും ഉയരുന്നുണ്ട്. സ്കൂൾ പരിസരങ്ങളിൽ കാടും പടർപ്പും പാടില്ലെന്ന് സർക്കാർ ഉത്തരവ് ഉണ്ട്. ഇത് അവഗണിച്ചെന്നും രക്ഷിതാക്കൾ കുറ്റപ്പെടുത്തുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
റെയിൽവെ സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്ത ബൈക്കിൽ നിന്നു പെട്രോൾ ഊറ്റി; പിടിയിലായ യുവാവ് പൊലീസ് സ്റ്റേഷനിൽ നിന്നു ഇറങ്ങി ഓടി, പൊലീസ് പിന്തുടർന്ന് പിടികൂടി , സംഭവം കുമ്പളയിൽ, മേൽ പറമ്പ് സ്വദേശിയെ തെരയുന്നു

You cannot copy content of this page