കണ്ണൂർ: പ്ലാറ്റ്ഫോമിനും ട്രെയിനുമിടയിൽ കുടുങ്ങിയ യുവാവ് ദാരുണമായി മരിച്ചു. കണ്ണൂർ – എറണാകുളം ഇൻറർസിറ്റി എക്സ്പ്രസിൽ കയറാൻ ശ്രമിക്കുന്നതിനിടയിൽ കാൽവഴുതി വീഴുകയായിരുന്നു. കണ്ണൂർ റയിൽവേ സ്റ്റേഷനിൽ വച്ചാണ് അപകടമുണ്ടായത്. മറ്റു യാത്രക്കാർ ഇയാളെ പുറത്തെടുത്തു ഉടൻജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിനിടയിൽ ഫോൺ പൂർണ്ണമായി തകർന്നതിനാൽ ആളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. തിരിച്ചറിയുന്നതിനു വേണ്ടിയുള്ള ശ്രമങ്ങൾ തുടരുകയാണ്.
