കണ്ണൂര്‍: കുടുംബശ്രീ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കുടിയാന്മല പൊലീസ് കേസെടുത്തു. നടുവില്‍ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ഓടംപള്ളിക്കെതിരെയാണ് കേസെടുത്തത്. ഒരാഴ്ച മുമ്പാണ് കേസിനാസ്പദമായ സംഭവം. കുടുംബശ്രീ വായ്പയുടെ സബ്‌സിഡിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കുന്നതിനായി പഞ്ചായത്ത് പ്രസിഡണ്ടിന്റെ മുറിയിലെത്തിയതായിരുന്നു കുടുംബശ്രീ പ്രവര്‍ത്തക. ഈ സമയത്ത് തന്റെ കൈയില്‍ പിടിക്കുകയും അസഭ്യമായ രീതിയില്‍ സംസാരിച്ചുവെന്നും കാണിച്ചാണ് പരാതി നല്‍കിയത്. യുഡിഎഫ് ആണ് നടുവില്‍ പഞ്ചായത്ത് ഭരിക്കുന്നത്.
