കണ്ണൂര്‍: ബിജെപി വിട്ട് സിപിഎമ്മില്‍ ചേര്‍ന്നയാളുടെ വീടിനു മുന്നില്‍ സ്‌ഫോടനം. ഉളിക്കല്‍, പരീക്കളത്തെ ഗിരീശന്റെ വീട്ടിനു സമീപത്ത് വെള്ളിയാഴ്ച രാവിലെ 8.30 മണിയോടെയാണ് സ്‌ഫോടനം നടന്നത്. ഉഗ്രശബ്ദത്തോടെയായിരുന്നു സ്‌ഫോടനം നടന്നത്.
വിവരമറിഞ്ഞ് ഇരിട്ടി എ.എസ്.പി യോഗേഷ് മന്ദയ്യ, ഉളിക്കല്‍ ഇന്‍സ്‌പെക്ടര്‍ അരുണ്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ബോംബ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് ഗിരീശന്‍ ബിജെപി വിട്ട് സിപിഎമ്മില്‍ ചേര്‍ന്നത്.
