ബേക്കറി സാധന വിതരണക്കാരന്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: ബേക്കറി സാധനങ്ങള്‍ കടകളില്‍ വിതരണം ചെയ്യുന്ന ആളെ വീട്ടുപറമ്പിലെ മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബേഡകം, കൊളത്തൂര്‍, കരിയത്തെ പരേതരായ പി. രാമന്‍ നായര്‍-നാരായണി അമ്മ ദമ്പതികളുടെ മകന്‍ എ ബാലകൃഷ്ണന്‍ നായര്‍ (54)ആണ് ജീവനൊടുക്കിയത്. ബേഡകം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.
ഭാര്യ: സ്വപ്‌ന. ഏകമകള്‍: അനാമിക (വിദ്യാര്‍ത്ഥിനി). സഹോദരങ്ങള്‍: തമ്പാന്‍ നായര്‍ ചൂരിക്കോട്, കാര്‍ത്യായനി, ജാനകി, ഭവാനി, പത്മാവതി, പരേതയായ കല്യാണി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page