കണ്ണൂര്‍: തോട്ടട ഐടിഐയില്‍ നടന്ന സംഘര്‍ഷത്തിനിടയില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ കെഎസ്‌യു പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ഒളവിലം രാമകൃഷ്ണ സ്‌കൂളിനു സമീപത്തെ വി.വി അക്ഷയിയെ ആണ് എടക്കാട് എസ്.ഐ എന്‍.ദിജേഷ് അറസ്റ്റു ചെയ്തത്. എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ പാനൂര്‍ ഗവ. ആയുര്‍വേദ ആശുപത്രിക്കു സമീപത്തെ കെ.കെ അമല്‍ബാബുവിനെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. കെ.എസ്.യു യൂണിറ്റ് പ്രസിഡണ്ട് മുഹമ്മദ് റിബിനെ വധിക്കാന്‍ ശ്രമിച്ച കേസിലായിരുന്നു അറസ്റ്റ് ചെയ്തിരുന്നത്. എതാനും ദിവസങ്ങള്‍ക്കു മുമ്പാണ് തോട്ടട ഐടിഐയില്‍ എസ്എഫ്‌ഐ-കെഎസ്‌യു സംഘര്‍ഷം നടന്നത്.
