ചെന്നൈ: വൈദ്യുത പോസ്റ്റില്‍ അറ്റകുറ്റപ്പണികള്‍ നടത്തുകയായിരുന്ന രണ്ടു ജീവനക്കാര്‍ ഷോക്കേറ്റുമരിച്ചു. തിരുച്ചിറപ്പള്ളി ഒലയൂരിലുണ്ടായ അപകടത്തില്‍ മാണിക്കം, കലൈമണി എന്നിവരാണ് മരിച്ചത്. ഇരുവരും കരാര്‍ ജീവനക്കാരായിരുന്നു. ബുധനാഴ്ച രാവിലെ പോസ്റ്റില്‍ പണി തുടരുന്നതിനിടയില്‍ മറ്റുജീവനക്കാര്‍ ലൈന്‍ ഓണാക്കുകയായിരുന്നുവെന്നു പറയുന്നു. സംഭവത്തില്‍ ബന്ധുക്കളും ജനങ്ങളും പ്രതിഷേധിച്ചു.
