കാസര്‍കോട്: ആസാമില്‍ തീവ്രവാദക്കേസില്‍ പ്രതിയായ യുവാവ് പടന്നക്കാട്ട് അറസ്റ്റില്‍. എം ബി ഷാബ്‌ഷേഖ് (32)ആണ് ബുധനാഴ്ച പുലര്‍ച്ചെ കാഞ്ഞങ്ങാട്, പടന്നക്കാട്ടെ ക്വാര്‍ട്ടേഴ്‌സില്‍ വച്ച് അറസ്റ്റിലായത്. പശ്ചിമബംഗാള്‍ സ്വദേശിയാണ്. എന്നാല്‍ അറസ്റ്റിലായ ഷാബ് ബംഗ്ലാദേശ് പൗരനാണോയെന്ന സംശയവും അധികൃതര്‍ക്കുണ്ട്. ആസാമില്‍ യു എ പി എ കേസില്‍ പ്രതിയായതോടെയാണ് ഷാബ്‌ഷേഖ് കേരളത്തിലേയ്ക്ക് കടന്നത്. ഇയാളെ കണ്ടെത്താന്‍ ആസാം പൊലീസും എന്‍ ഐ എയും ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനു ഒടുവിലാണ് ഷാബ്‌ഷേഖിന്റെ ഒളിത്താവളം കണ്ടെത്തി അറസ്റ്റു ചെയ്തത്. ഇയാളെ ചൊവ്വാഴ്ച തന്നെ ആസാമിലേയ്ക്ക് കൊണ്ടുപോകുമെന്നാണ് സൂചന.ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍സ്‌പെക്ടര്‍ പി അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസും പ്രതിയെ പിടികൂടാന്‍ എത്തിയ പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.