കൊച്ചി: തൃപ്പൂണിത്തുറ, ഏരൂരില്‍ സ്‌കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നവവരന്‍ മരിച്ചു. ചെമ്പ്, ബ്രഹ്‌മമംഗലം കണ്ടത്തില്‍ വീട്ടില്‍ വേണുഗോപാലിന്റെ മകന്‍ വിഷ്ണു (31) ആണ് മരിച്ചത്. ഭാര്യ, കുറുവിലങ്ങാട്, മരങ്ങാട്ടുപ്പള്ളി സ്വദേശിനി ആര്യയെ ഗുരുതരനിലയില്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഡിസംബര്‍ നാലിനാണ് ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. എറണാകുളത്തെ രണ്ടുസ്ഥാപനങ്ങളില്‍ ജോലി ചെയ്തുവരികയായിരുന്ന ഇരുവരും ഒരുമിച്ച് സ്‌കൂട്ടറില്‍ വീട്ടിലേയ്ക്ക് പോകുന്നതിനിടയിലാണ് അപകടം.
