കാസര്‍കോട്: ലോകത്തിന്റെ അഷ്ട ദിക്കുകളില്‍ നിന്നും വര്‍ണ്ണ-ഭാഷ-രാഷ്ട്ര അതിര്‍ വരമ്പുകളില്ലാതെ സമ്മേളിക്കുന്ന ഹജ്ജ് എന്ന പുണ്യ കര്‍മ്മം മാനവിക ഐക്യത്തിന്റെ മനോഹരമായ പ്രതീകമാണന്ന് എകെഎം അഷ്‌റഫ് എം.എല്‍.എ. മുസ്ലിം ലീഗ് മഞ്ചേശ്വരം നിയോജക മണ്ഡലം കമ്മിറ്റിയുടെ സഹകരണത്തോടെ ഉപ്പള സി എച്ച് സൗധം ഹാളില്‍ ആള്‍ ഇന്ത്യ ഹാജിസ് ഹെല്‍പ്പ് ഹാന്റ്‌സ് സംഘടിപ്പിച്ച ഹജ്ജ് പഠന ക്ലാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎല്‍എ. അബ്ദുല്ല മാദേരി അധ്യക്ഷത വഹിച്ചു. എകെ ആരിഫ് സ്വാഗതം പറഞ്ഞു. സയ്യിദ് യുകെ സൈഫുള്ള തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. സംസ്ഥാന ചീഫ് കോ- ഓഡിനേറ്റര്‍ പി.എ സലാം മലപ്പുറം ആമുഖാവതരണം നടത്തി. മുജീബ് റഹ്‌മാന്‍ പുത്തലത്ത് ക്ലാസ് കൈകാര്യം ചെയ്തു. ജില്ല കോ- ഓഡിനേറ്റര്‍ കെഇഎ ബക്കര്‍, മണ്ഡലം കോ- ഓഡിനേറ്റര്‍മാരായ സിദ്ധീഖ് ദണ്ഡഗോളി, മജീദ് പച്ചമ്പള നേതൃത്വം നല്‍കി. അസീസ് കളത്തൂര്‍, സെഡ് എ കയ്യാര്‍, എംപി ഖാലിദ്, ഖാലിദ് ദുര്‍ഗിപ്പള്ള, സിദ്ധീഖ് ഒളമുഗര്‍, എംഎ ഖാലിദ് ബന്തിയോട്, എംബി ഹനീഫ്, ഫാത്തിമത്ത് സുഹ്‌റ സംസാരിച്ചു.