കൊച്ചി: സംസ്ഥാനത്ത് വീണ്ടും പൊലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു. പിറവത്താണ് പൊലീസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിറവം പൊലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ സി ബിജുവിനെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉച്ചയ്ക്ക് 12 മണിയോടെ അയല്‍വാസികളാണ് ബിജുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മരണത്തില്‍ അസ്വാഭാവികതകള്‍ ഇല്ലെന്നും വ്യക്തിപരമായ പ്രശ്നങ്ങളാണ് ബിജുവിനെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നുമാണ് സൂചന. മൃതദേഹം പിറവം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞദിവസം അരീക്കോട്ടെ സ്പെഷ്യല്‍ ഓപ്പറേഷന്‍ പൊലീസ് ക്യാമ്പിലെ പൊലീസുകാരന്‍ മൈലാടിപ്പടി സ്വദേശി വിനീത് (36) സ്വയംനിറയൊഴിച്ച് ജീവനൊടുക്കിയിരുന്നു. സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് കമാന്‍ഡോ ആയിരുന്നു. അവധി ലഭിക്കാത്തതു മൂലമുള്ള മാനസിക വിഷമം മൂലമാണ് ആത്മഹത്യചെയ്തതാണെന്ന് സഹപ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു.
