കാസര്‍കോട്: രാത്രിയില്‍ ടോയ്‌ലറ്റില്‍ പോവുന്ന സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ചു സ്വകാര്യാശുപത്രി വാച്ച്മാനെ രോഗികളും നാട്ടുകാരും ചേര്‍ന്നു പിടികൂടി പൊലീസിലേല്‍പ്പിച്ചു.
ഉപ്പളയിലെ ഒരു സ്വകാര്യാശുപത്രി വാച്ച്മാനായ ബേക്കൂര്‍ അഗര്‍ത്തിമൂലയിലെ രാജേഷ് (45) എന്നയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പരാതിക്കാരില്ലാത്തതിനാല്‍ പൊലീസ് ഇയാള്‍ക്കെതിരെ സ്വമേധയാ കേസെടുത്തു. പിന്നീട് ജാമ്യത്തില്‍ വിട്ടു.
ഇന്നലെ രാത്രി 9.30വോടെയാണ് ഇയാള്‍ക്കെതിരെ പരാതിയുണ്ടായത്. വിവരമറിഞ്ഞ നാട്ടുകാരെത്തി ഇയാളെ തടഞ്ഞു വച്ച ശേഷം വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ഇയാള്‍ നേരത്തെ ഉപ്പളയിലെ മറ്റൊരാശുപത്രിയില്‍ വാച്ച്മാനായിരുന്നുവെന്നു പറയുന്നു.
