കാസര്‍കോട്: സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നു ലക്ഷങ്ങള്‍ തട്ടിയ മുന്‍ ഡിവൈഎഫ്‌ഐ നേതാവ് സച്ചിതറൈക്കെതിരെ പൊലീസ് ഒരു കേസു കൂടി രജിസ്റ്റര്‍ ചെയ്തു. കാസര്‍കോട്, കൂഡ്‌ലു, രാംദാസ് നഗറിലെ യുവതിയുടെ പരാതി പ്രകാരമാണ് കേസ്. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ ക്ലാര്‍ക്ക്, കേന്ദ്രീയ വിദ്യാലയത്തില്‍ അധ്യാപിക എന്നീ ജോലികള്‍ വാഗ്ദാനം ചെയ്ത് 13.26 ലക്ഷം വാങ്ങി വഞ്ചിച്ചുവെന്നാണ് യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്. 2022 ഡിസംബര്‍ 19 മുതല്‍ 2024 ജൂലായ് 14 വരെയുള്ള കാലയളവിലാണ് പണം നല്‍കിയതെന്നു പരാതിയില്‍ പറഞ്ഞു.
സമാനരീതിയില്‍ നേരത്തെ രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിലായ സച്ചിതാറൈ ഇപ്പോഴും റിമാന്റിലാണ്.
