മംഗ്‌ളൂരു: സഹ പ്രവര്‍ത്തകയുടെ സൗന്ദര്യത്തെ വര്‍ണ്ണിക്കുകയും രാത്രി കാലങ്ങളില്‍ അശ്ലീല സന്ദേശം അയക്കുകയും ചെയ്ത പൊലീസ് ഓഫീസര്‍ക്കെതിരെ കേസെടുത്തു. ഹുബ്ബള്ളി പൊലീസ് ഇന്‍സ്‌പെക്ടര്‍ സുരേഷ് എള്ളൂരിനെതിരെയാണ് ഡിജിപിയുടെ നിര്‍ദ്ദേശ പ്രകാരം കേസെടുത്തത്.
ആവശ്യത്തിനും അനാവശ്യത്തിനും സഹപ്രവര്‍ത്തകയായ യുവതിയെ തന്റെ കാബിനിലേക്ക് വിളിച്ചു വരുത്തുകയും സൗന്ദര്യത്തെ കുറിച്ച് വര്‍ണ്ണിക്കുന്നതും ഇയാള്‍ പതിവാക്കിയിരുന്നെന്നു പറയുന്നു. ആദ്യമൊക്കെ യുവതി ഇത് വലിയ കാര്യമാക്കിയിരുന്നില്ല. എന്നാല്‍ രാത്രി കാലങ്ങളില്‍ അശ്ലീല സന്ദേശം അയക്കുന്നത് പതിവാക്കിയതോടെയാണ് യുവതി ഡിജിപിക്ക് പരാതി നല്‍കിയത്. പൊലീസ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ വകുപ്പുതല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
