കണ്ണൂര്‍: ഓടിക്കൊണ്ടിരുന്ന ബസില്‍ യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. ശ്രീകണ്ഠാപുരം, വളക്കൈ, കിരാത്ത്ചിറയില്‍ ഹൗസില്‍ എം വിപിനെ(29)യാണ് ശ്രീകണ്ഠാപുരം പൊലീസ് ഇന്‍സ്‌പെക്ടര്‍ ടി.എന്‍ സന്തോഷ് കുമാര്‍ അറസ്റ്റു ചെയ്തത്. ഞായറാഴ്ച രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. തളിപ്പറമ്പില്‍ നിന്നു ഇരിക്കൂറിലേക്ക് പോവുകയായിരുന്ന ബസിലെ യാത്രക്കാരനായിരുന്ന പൈസക്കരി സ്വദേശി അഭിലാഷി(29)നാണ് കുത്തേറ്റത്. യാത്രക്കാര്‍ കത്തി പിടിച്ചു വാങ്ങുന്നതിനിടയില്‍ വിപിനും പരിക്കേറ്റിരുന്നു. തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വിപിന്‍ ആശുപത്രി വിട്ട ഉടനെയാണ് അറസ്റ്റു ചെയ്തത്. സാരമായി പരിക്കേറ്റ അഭിലാഷ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
