കാസർകോട്: മേൽപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ കളനാട് വാണിയാർമൂലയിൽ വാടക വീട് കേന്ദ്രീകരിച്ച് വൻ ചൂതാട്ടം. വീട്ടിൽ നിന്നും 7,72,500 രൂപ പിടികൂടി. 30 പേർ കസ്റ്റഡിയിൽ. ചൊവ്വാഴ്ച പുലർച്ചെ ബേക്കൽ ഡിവൈഎസ്പി വി വി മനോജ്, ഇൻസ്പെക്ടർ കെ പി ഷൈൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ചൂതാട്ടസംഘം കുടുങ്ങിയത്. രഹസ്യ വിവരത്തെ തുടർന്നാണ് പൊലീസ് വീട് വളഞ്ഞത്. ചൂതാട്ടത്തിൽ പങ്കെടുക്കാൻ എത്തിയവരുടെ വാഹനങ്ങളും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
