കാസര്‍കോട്: ഭക്ഷണം കഴിച്ച് വീട്ടിനകത്തു ഉറങ്ങാന്‍ കിടന്ന യുവതിയെ കാണാതായതായി പരാതി. കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഉളുവാറിലെ മൊയ്തീന്റെ മകള്‍ നസ്രീന (19)യെയാണ് കാണാതായത്. ഡിസംബര്‍ 13നു രാത്രി 11 മണിക്കും 14ന് പുലര്‍ച്ചെ നാലുമണിക്കും ഇടയിലാണ് യുവതിയെ കാണാതായതെന്നു പരാതിയില്‍ പറഞ്ഞു. യുവതിക്ക് കൊടിയമ്മ സ്വദേശിയായ ഒരു യുവാവുമായി ഫോണില്‍ ബന്ധമുണ്ടായിരുന്നുവത്രെ. ഇതിന്റെ അടിസ്ഥാനത്തില്‍ യുവതിയുടെ ബന്ധുക്കള്‍ പ്രസ്തുത യുവാവിന്റെ വീട്ടില്‍ എത്തി അന്വേഷണം നടത്തി. യുവാവ് രണ്ടു ദിവസം മുമ്പു വീട്ടില്‍ നിന്നു പോയിരുന്നുവെന്നാണ് വീട്ടുകാര്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളോട് പറഞ്ഞതത്രെ. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.
