കാസര്‍കോട്: കെ.എം.സി.സി ദുബൈ-കേരള സംസ്ഥാന ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട യഹ്യ തളങ്കരയെ മുസ്ലിംലീഗ് ജില്ലാ നേതൃയോഗം സ്വീകരിച്ചു. ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി യഹ്‌യ തളങ്കരയെ ഷാളണിയിച്ചു. സി.ടി. അഹമ്മദലി, എ അബ്ദുല്‍ റഹ്‌മാന്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, വി.കെ.പി ഹമീദലി, പി.എം മുനീര്‍ ഹാജി, കെ.ഇ.എ ബക്കര്‍, എ.എം കടവത്ത്, എന്‍.എ ഖാലിദ്, ടി.എ മൂസ, എം.അബ്ബാസ്, എ.ബി ശാഫി, ടി.സി.എ റഹ്‌മാന്‍, ഹാരിസ് ചൂരി സംബന്ധിച്ചു.
