കാസര്‍കോട്: മോട്ടോര്‍ സ്പോര്‍ട്സ് ക്ലബ് ഓഫ് ഇന്ത്യ ഫെഡറേഷന്‍ ബാംഗ്ലൂരില്‍ നടത്തിയ ദേശീയ കാര്‍ റാലിയില്‍ മൂസാ ഷരീഫ്-കര്‍ണാ കദൂര്‍ സഖ്യം ചാമ്പ്യന്‍ ഷിപ്പ് നേടി. ദേശീയ കാര്‍ റാലി ചാമ്പ്യന്‍ഷിപ്പില്‍ എട്ടാമത്തെ നേട്ടമാണിത്.
ഇന്ത്യന്‍ റാലി ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യന്‍ റാലി എസ്.യു.വി ചാമ്പ്യന്‍ഷിപ്പിലും നേരത്തെ ഓരോ തവണ ജേതാവായ മൂസാ ഷരീഫ് 10 ദേശീയതല ചാമ്പ്യന്‍ഷിപ്പില്‍ ഇതോടെ വിജയിയായി.
മൂസാ ഷരീഫുമായി വേര്‍പിരിഞ്ഞ് പുതിയ കോ-ഡ്രൈവറുമായി മത്സരത്തിനിറങ്ങിയ ഇന്ത്യയുടെ നമ്പര്‍ വണ്‍ റാലി ഡ്രൈവര്‍ ഗൗരവ് ഗില്‍ ഓവറോള്‍ റണ്ണറപ്പായി.







