ബദിയഡുക്ക: അഴിമതിക്കു പിഎച്ച്ഡി എടുത്തവര്‍ അതിന്റെ സ്മാരകമായി നിര്‍മ്മിച്ച ബോളുക്കട്ട ടൗണ്‍ ഹാളും ഇന്‍ഡോര്‍ ബാറ്റ്മിന്റന്‍ കോര്‍ട്ടും ഉടന്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി കലാകായിക പ്രേമികള്‍ക്കു വിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ടു ഡിവൈഎഫ്‌ഐ പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് നടത്തി.
കേരളോത്സവം കൃത്യമായി നടത്താന്‍ കഴിയാത്ത ബദിയഡുക്ക പഞ്ചായത്ത് ഭരണസമിതി മാപ്പു പറയുക, പേരിനു നടത്തിയ മത്സരങ്ങളുടെ ട്രോഫിയും സര്‍ട്ടിഫിക്കറ്റും ഉടന്‍ വിതരണം ചെയ്യുക, ബാറ്റ്മിന്റന്‍ കോര്‍ട്ട് പണി പൂര്‍ത്തിയാക്കി ഉടന്‍ തുറന്നു കൊടുക്കുക, ബോളുക്കട്ട ടൗണ്‍ ഹാളും സ്‌റ്റേഡിയവും പൂര്‍ത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്. ബ്ലോക്ക് സെക്രട്ടറി നൂറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. എം.എസ് യോഗീഷ്, ശരത്, ശ്രീകാന്ത്, ബി.എം സുബൈര്‍, രജി ത്, ചന്ദ്രന്‍ പൊയ്യക്കണ്ടം പ്രസംഗിച്ചു.








