കണ്ണൂര്‍: അഞ്ചു വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനു ഇരയാക്കിയ മധ്യവയസ്ക്കനെ അറസ്റ്റു ചെയ്ത് ജയിലിലടച്ചു. കക്കാട്, കുഞ്ഞിപള്ളി, പയങ്ങോടന് പാറയിലെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ഷാജി ഫ്രാന്‍സിസി (49)നെയാണ് ടൗണ്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.
ടൗണ്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ ഒരു പിഞ്ചു കുട്ടിയെ വീടിന്റെ ടെറസില്‍ കൊണ്ടു പോയി പീഡിപ്പിച്ചുവെന്നാണ് പരാതി. കുട്ടി ബന്ധുക്കളോട് വിവരം പറഞ്ഞതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റു ചെയ്തു.
