ന്യൂദെല്‍ഹി: ആധാര്‍ ഇതുവരെ പുതുക്കാത്തവര്‍ക്ക് ഒരു അവസരം കൂടി 2025 ജൂണ്‍ 14 വരെ ആധാര്‍ പുതുക്കാന്‍ സമയം അനുവദിച്ച് കൊണ്ട് ഉത്തരവായി. തീയ്യതി നീട്ടി നല്‍കിയത് ദശലക്ഷക്കണക്കിനു ആള്‍ക്കാര്‍ക്ക് ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആധാര്‍ പുതുക്കുന്നതിനുള്ള സൗജന്യ സേവനം മൈ ആധാര്‍ പോര്‍ട്ടലില്‍ മാത്രമായിരിക്കും ലഭിക്കുക.
പത്തുവര്‍ഷം മുമ്പ് ആധാര്‍ ലഭിച്ചവരും അതിനു ശേഷം അപ്‌ഡേറ്റുകളൊന്നും വരുത്താത്തവരുമാണ് പുതുക്കേണ്ടത്. ഉപഭോക്താവിന്റെ പേര്, വിലാസം, ജനനതീയ്യതി, മൊബൈല്‍ നമ്പര്‍, ഇ മെയില്‍ അഡ്രസ് തുടങ്ങിയവ മാറ്റാനുള്ള അവസരമാണ് പുതുക്കല്‍ വഴി ലഭിക്കുക.
