ജയ്പൂര്‍: പണമിടപാടിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ യുവാവിനെ ജീവനോടെ പെട്രോളൊഴിച്ചു ചുട്ടുകൊന്നു. രാജസ്ഥാനിലെ ബഗ്രു പൊലീസ് സ്റ്റേഷന്‍ പരിധിയാണ് ദാരുണമായ സംഭവം നടന്നത്. രാകേഷ് ഗുര്‍ജാര്‍ (19) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രാകേഷിന്റെ സുഹൃത്തുക്കളായ ഹരിമോഹന്‍ മീണ, മനോജ് നെഹ്‌റ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പ്രതികളും രാകേഷും തമ്മില്‍ പണമിടപാടുണ്ടായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഇതു സംബന്ധിച്ച തര്‍ക്കവും ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ സുഹൃത്തുക്കള്‍ പാര്‍ട്ടിക്കു പോകാമെന്നു പറഞ്ഞ് രാകേഷിനെയും കൊണ്ടു പുറത്തേയ്ക്ക് പോയ ശേഷം ദേഹത്ത് പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നുവെന്നു പിതാവ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
