പുത്തൂര്‍: മദ്യലഹരിയിലെത്തിയ ഭര്‍ത്താവ് ഭാര്യയെ തള്ളിയിട്ട് കൊലപ്പെടുത്തി. വിട്‌ള, പുന്നജയിലെ ലീല (45)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് സഞ്ജീവ (55)യെ പൊലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസം സന്ധ്യയോടെയാണ് സംഭവം. സ്ഥിരം മദ്യപാനിയായ സഞ്ജീവ ഭാര്യയുമായി വഴക്കിടുന്നതും മര്‍ദ്ദിക്കുന്നതും പതിവായിരുന്നുവെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ഉണ്ടായ വാക്കേറ്റത്തിനിടയില്‍ ലീലയെ തള്ളിയിട്ടപ്പോള്‍ തല ചുമരിലിടിച്ചു ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. അയല്‍വാസികള്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ലീലയുടെ ജീവന്‍ രക്ഷിക്കാനായില്ല.
