ചെങ്ങന്നൂര്‍: സംസാരശേഷി കുറവുള്ള ആറാംക്ലാസ് വിദ്യാര്‍ത്ഥിനിയെ ട്യൂഷന്‍ ടീച്ചര്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. ചെങ്ങന്നൂര്‍ ചെറിയനാട് നെടുംവരകോട് സ്വദേശികളായ ദമ്പതികളുടെ 11 വയസ്സുള്ള മകളാണ് ട്യൂഷന്‍ ടീച്ചറുടെ ക്രൂരമര്‍ദ്ദനത്തിനു ഇരയായത്.
ടീച്ചര്‍ കൊടുത്ത പാഠഭാഗം പഠിച്ചില്ലെന്ന് ആരോപിച്ച് ക്ലാസിലെ മറ്റു കുട്ടികളുടെ മുന്നില്‍ വച്ചായിരുന്നു മര്‍ദ്ദനം. സംഭവത്തിനു ശേഷം ട്യൂഷന്‍ ടീച്ചറായ ശൈലജയും ഭര്‍ത്താവും കുട്ടിയുടെ വീട്ടിലെത്തി പണം നല്‍കി പ്രശ്‌നം ഒതുക്കാന്‍ ശ്രമിച്ചതായും ദമ്പതികള്‍ ചെങ്ങന്നൂര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
