കാസര്‍കോട്: കോഴിക്കോട്ടേക്ക് പോകാനായി റെയില്‍വെ സ്റ്റേഷനില്‍ എത്തിയ യാത്രക്കാരന്‍ കുഴഞ്ഞു വീണു മരിച്ചു. കാഞ്ഞങ്ങാട്, ആവിക്കര, ബല്ല കടപ്പുറത്തെ ചന്ദ്രികയുടെ മകന്‍ സുരേശ് (52) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനിലാണ് സംഭവം. കുഴഞ്ഞുവീണ സുരേശിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
