ഹൈദരാബാദ്: തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ അല്ലുഅര്‍ജ്ജുന്‍ അറസ്റ്റില്‍. പുഷ്പ 2 റിലീസ് തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിലാണ് അറസ്റ്റ്. ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ വസതിയിലെത്തിയാണ് പൊലീസ് അറസ്റ്റു രേഖപ്പെടുത്തിയത്. പ്രീമിയര്‍ ഷോയ്ക്കെത്തിയ അല്ലു അര്‍ജ്ജുനെ കാണാന്‍ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. ഇതിനിടയിലാണ് ഹൈദരാബാദ് ദില്ഷുക്ക് നഗര്‍ സ്വദേശിനിയായ രേവതി
(39) മരണപ്പെട്ടത്. അറസ്റ്റിലായ അല്ലു അര്‍ജ്ജുനെ ചിക്കഡ്പള്ളി സ്റ്റേഷനിലെത്തിച്ചു. സ്ഥലത്ത് വന്‍ സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
