തിരുവനന്തപുരം: ഇസ്ലാം മതവിശ്വാസ പ്രകാരം വഖഫ് സ്വത്ത് പടച്ചോന്റെ സ്വത്താണെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന്‍ പറഞ്ഞു. സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിനു മുന്നോടിയായി നടന്ന രക്തസാക്ഷി കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പടച്ചോന്റെ സ്വത്താണ് മുസ്ലിം ലീഗുകാര്‍ വിറ്റ് കാശാക്കിയത്. വഖഫ് സ്വത്ത് പണം കൊടുത്ത് വാങ്ങാന്‍ സാധിക്കില്ല-ജയരാജന്‍ പറഞ്ഞു.
വഖഫ് ചെയ്യപ്പെട്ട സ്വത്ത് ഒരിക്കലും കൈമാറ്റം ചെയ്യാന്‍ സാധിക്കില്ല. കേരളത്തില്‍ വന്‍തോതില്‍ വഖഫ് ഭൂമി കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് വഖഫ് ബോര്‍ഡിനു നേതൃത്വം നല്‍കിയിട്ടുള്ള മുസ്ലിം ലീഗ് നേതാക്കളാണ് ഇതിനു മറുപടി പറയേണ്ടത്-പി. ജയരാജന്‍ പറഞ്ഞു.
