എറണാകുളം: പ്രൊഫ.ടി.ജെ ജോസഫിന്റെ കൈ വെട്ടിമാറ്റിയ കേസിലെ മൂന്നാം പ്രതി എം.കെ നാസറിന്റെ ശിക്ഷാവിധി ഹൈക്കോടതി മരവിപ്പിച്ചു. നാസറിനു ഉപാധികളോടെ ജാമ്യം നല്‍കാനും ഡിവിഷന്‍ ബെഞ്ച് ഉത്തരവായി.
വിചാരണ കോടതി ഉത്തരവ് ചോദ്യം ചെയ്ത് നാസര്‍ നല്‍കിയ അപ്പീല്‍ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു കൊണ്ടാണ് കോടതി നടപടി. ഒന്‍പതു വര്‍ഷം ജയിലില്‍ കഴിഞ്ഞതായി ഹര്‍ജിക്കാരന്‍ വാദിച്ചു. ഇത് പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്.
2010 ജുലായ് നാലിനാണ് കേസിനാസ്പദമായ സംഭവം. ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയതില്‍ മതനിന്ദ ആരോപിച്ചാണ് തൊടുപുഴ ന്യൂമാന്‍ കോളേജില്‍ അധ്യാപകനായിരുന്ന ടി.ജെ ജോസഫിന്റെ കൈവെട്ടിമാറ്റിയത്. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്നാണ് കേസ്.
