ഉദുമയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്‍ കടലില്‍ മരിച്ച നിലയില്‍

കാസര്‍കോട്: ഉദുമയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനെ കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉദുമ, പടിഞ്ഞാര്‍ ജംഗ്ഷനു സമീപത്തെ അഹമ്മദ് ഹാജിയുടെ മകന്‍ പൊന്നേക്കായ് ബഷീര്‍ (65) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 6.30ന് ആണ് കാപ്പില്‍ ബീച്ചിനു സമീപത്തെ കടലില്‍ മൃതദേഹം കാണപ്പെട്ടത്. പുലര്‍ച്ചെ പള്ളിയിലേക്കു പോകുന്നുവെന്നു പറഞ്ഞാണ് വീട്ടില്‍ നിന്നു ഇറങ്ങിയതെന്നു ബന്ധുക്കള്‍ പറഞ്ഞു. വിവരമറിഞ്ഞ് ബേക്കല്‍ പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. മാതാവ്: ദൈനബി. ഭാര്യ: ജമീല. മക്കള്‍: ജംഷീര്‍, ജാഷിര്‍ (ഇരുവരും ദുബായ്), ജിഷാന. മരുമക്കള്‍: ജാഫര്‍ (പള്ളിക്കര), അസൂറ (ബേക്കല്‍), ജദീറ (പാക്യാര). സഹോദരങ്ങള്‍: യു.കെ മുഹമ്മദ് കുഞ്ഞി ഹാജി, ഹമീദ് ഹാജി കാപ്പില്‍ പടിഞ്ഞാര്‍, നഫീസ (കോട്ടിക്കുളം), ഖദീജ(മാങ്ങാട്), ആയിഷ (ദേളി). പരേതരായ അബ്ബാസ് കാപ്പില്‍, ബീഫാത്തിമ കാപ്പില്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
വയോധികയെ മുറിയില്‍ പൂട്ടിയിട്ട് അലമാരയില്‍ നിന്നു 10000 രൂപ കവര്‍ന്നു; തുടര്‍ന്ന് കഴുത്തില്‍ കത്തി വച്ച് കമ്മലുകള്‍ ഊരിയെടുത്തു, പട്ടാപ്പകല്‍, നാടിനെ നടുക്കിയ കവര്‍ച്ച ചീമേനിയില്‍

You cannot copy content of this page