കുമ്പള: ദേശീയ പാതയില്‍ മുട്ടത്ത് റെയില്‍വെ മേല്‍പ്പാലം നിര്‍മ്മിക്കാനും ഷിറിയയില്‍ അണ്ടര്‍ പാസ് സ്ഥാപിക്കാനും ഉടന്‍ നടപടിയുണ്ടാവുമെന്നു ലീഗ് നേതാവ് ടി.എ മൂസ പറഞ്ഞു. മേല്‍പ്പാലത്തിനു മൂന്നു വര്‍ഷം മുമ്പു മംഗല്‍പാടി പഞ്ചായത്ത് 22 ലക്ഷം രൂപ അടച്ചിട്ടുണ്ടെന്നു അദ്ദേഹം പറഞ്ഞു. ഷിറിയയില്‍ അണ്ടര്‍ പാസ് താമസിയാതെ നിര്‍മ്മിക്കുമെന്നും ഇതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുട്ടം, ഉപ്പള ഗേറ്റ്, ഹൊസങ്കടി എന്നിവിടങ്ങളില്‍ റെയില്‍വെ മേല്‍പ്പാലം നിര്‍മ്മിക്കുന്നതിന് ഇ. അഹമ്മദ് കേന്ദ്ര റെയില്‍വേ മന്ത്രിയായിരിക്കെ തീരുമാനിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു.
വസ്തുത ഇതായിരിക്കെ, ഇതിനെതിരെ ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തുന്ന ആക്ഷേപങ്ങള്‍ സങ്കുചിതമാണെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
