കാസര്‍കോട്: രണ്ടു ദിവസം മുമ്പു കാണാതായ യുവതി കാമുകനെ വിവാഹം കഴിച്ചു. ആദൂര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ ബെള്ളൂര്‍, ബീജതകട്ടെയിലെ ശ്രീദേവി (20)യാണ് പെര്‍ളയിലെ കീര്‍ത്തനു(22)മായി വിവാഹിതയായത്. പെര്‍ളയിലെ സ്വകാര്യ കോളേജ് വിദ്യാര്‍ത്ഥിനിയാണ് ശ്രീദേവി. ഇതിനിടയിലാണ് ഓട്ടോ ഡ്രൈവറായ കീര്‍ത്തനുമായി പ്രണയത്തിലായത്.
ബുധനാഴ്ചയാണ് ശ്രീദേവിയെ കാണാതായത്. ഇതു സംബന്ധിച്ച് പിതാവ് രാധാകൃഷ്ണ നായിക് ആദൂര്‍ പൊലീസില്‍ പരാതി നല്‍കുകയും പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ശ്രീദേവിയെ കണ്ടെത്താനുള്ള അന്വേഷണം നടക്കുന്നതിനിടയിലാണ് കീര്ത്തന് ആദൂര്‍ പൊലീസിനെ ഫോണ്‍ ചെയ്ത് ശ്രീദേവി തന്റെ കൂടെ ഉണ്ടെന്നും സുള്ള്യയിലെ ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായെന്നും അറിയിച്ചത്. വെള്ളിയാഴ്ച പൊലീസ് സ്റ്റേഷനില്‍ ഹാജരാകുമെന്ന് കീര്ത്തന് അറിയിച്ചതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
