കാസര്‍കോട്: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയന്‍ സംസ്ഥാന കൗണ്‍സില്‍ 14നു ചെര്‍ക്കളയില്‍ നടക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു 300 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സി.ഐ.ടി.യു സംസ്ഥാന ജന.സെക്രട്ടറി എളമരം കരിം ഉദ്ഘാടനം ചെയ്യും. യൂണിയന്‍ സെക്രട്ടറി എന്‍.കെ രാമചന്ദ്രന്‍, പ്രസിഡന്റ് പി.എം വഹീദ, സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി ടി.കെ രാജന്‍, ജില്ലാ ജന.സെക്രട്ടറി സാബു എബ്രഹാം തുടങ്ങിയവര്‍ പ്രസംഗിക്കും. കേരളത്തിലെ ചില സ്ഥാപനങ്ങളിലുണ്ടായ അങ്ങേയറ്റത്തെ കൊള്ളരുതായ്മയെ പൊതുവല്‍ക്കരിച്ചു സഹകരണ പ്രസ്ഥാനങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന കള്ള പ്രചരണങ്ങള്‍ നടക്കുമ്പോള്‍ അതിനെതിരെ ആത്മധൈര്യം നേടാനുള്ള കരുത്ത് കൗണ്‍സില്‍ പകര്‍ന്നു നല്‍കുമെന്നു ബന്ധപ്പെട്ടവര്‍ അറിയിച്ചു.
