ഉള്ളാള്‍, മഞ്ഞനാടി, കണ്ടിഗെയിലെ വീട്ടില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ മരിച്ചു. മുത്തലിബ് ഇസ്മയിലിന്റെ ഭാര്യ കുബ്ര(40)യാണ് മരിച്ചത്. ദര്‍ളക്കട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഇവര്‍ വ്യാഴാഴ്ച രാത്രിയാണ് മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. ഖുബ്രയും മക്കളായ മസിയ, മേയാദിയ, മഇദ എന്നിവരും ഒരേ മുറിയില്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് സംഭവം. സ്ഫോടനത്തില്‍ നാലുപേര്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. വെള്ളിയാഴ്ച ഖുബ്രയുടെ കല്‍ക്കട്ട കണ്ടികയിലെ വസതിയില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും.
