കരിവെള്ളൂര്‍: ആണൂരിലെ ദിനേശ് ബീഡി തൊഴിലാളി ഹൃദയാഘാതം മൂലം മരിച്ചു. ഓട്ടോ ഡ്രൈവര്‍ കെ.പി. സത്യന്റെ ഭാര്യ പി.വി. വല്ലി( 55) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മരണം. കരിവെള്ളൂര്‍ ദിനേശ് ബീഡി തൊഴിലാളിയാണ്. ആണൂര്‍ നാഷണല്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് വനിതാ വേദി പ്രസിഡന്റാണ്. ഭൗതിക ശരീരം വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് ആണൂരിലെ വീട്ടില്‍ പൊതു ദര്‍ശനത്തിന് വെക്കും. 8 മണിക്ക് ആണൂര്‍ സമുദായ ശ്മശാനത്തില്‍ സംസ്‌കാരം. പരേതനായ കെ.നാരായണന്റെയും പി.വി. ജാനകിയുടെയും മകളാണ്. മക്കള്‍: ജോജി.വി. സത്യന്‍, ജിജി.വി.സത്യന്‍. മരുമകന്‍: രഹ് നിജ് സി.വി(റൂറല്‍ ബാങ്ക് പയ്യന്നൂര്‍). സഹോദരങ്ങള്‍: ശോഭ പിവി, ലത പി.വി, ബിന്ദു പി.വി (അധ്യാപിക, ജി.എല്‍. പി. സ്‌കൂള്‍, പടന്നക്കാട്)
