കാസര്‍കോട്: ബദിയഡുക്കയില്‍ ബൈക്കു തടഞ്ഞു നിര്‍ത്തി ബിജെപി അനുഭാവിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചുവെന്ന കേസിലെ പ്രതികളെ കണ്ടെത്താനായില്ല. പ്രതികളെ ഉടന്‍ പിടികൂടി നിയമത്തിനു മുന്നില്‍ എത്തിച്ചില്ലെങ്കില്‍ പ്രക്ഷോഭമാരംഭിക്കുമെന്നു ബിജെപി മണ്ഡലം പ്രസിഡണ്ട് ഗോപാലകൃഷ്ണ മുണ്ടോള്മൂല അറിയിച്ചു.
ഇക്കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് 2.30ന് ആണ് കേസിനാസ്പദമായ സംഭവം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ബദിയഡുക്കയിലെ രഞ്ജിത്തിനു നേരെയാണ് അക്രമം ഉണ്ടായത്. ബൈക്ക് പഴയ പൊലീസ് ക്വാര്‍ട്ടേഴ്സിനു സമീപത്തു എത്തിയപ്പോള്‍ രണ്ടു പേര് ബൈക്ക് തടഞ്ഞു നിര്‍ത്തി അക്രമിക്കുകയായിരുന്നുവെന്നാണ് രഞ്ജിത്ത് മൊഴി നല്‍കിയത്.
