കാസര്‍കോട്: കുമ്പളയില്‍ സംയുക്ത ഓട്ടോതൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. ഓട്ടോ സ്റ്റാന്‍ഡ് അനുദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക് നടത്തുന്നത്. ഓട്ടോ സ്റ്റാന്‍ഡില്ലാത്തതിനാല്‍ പലയിടത്തും തോന്നിയതുപോലെയാണ് ഡ്രൈവര്‍മാര്‍ ഓട്ടോ പാര്‍ക്ക് ചെയ്യുന്നത്. ഇതുകാരണം ഗതാഗത വകുപ്പ് 20,000 രൂപവരെ ഫൈന്‍ അടക്കാന്‍ നോട്ടീസ് അയക്കുകയാണെന്ന് ഡ്രൈവര്‍മാര്‍ പരാതിപ്പെടുന്നു. നേരത്തെ ഓട്ടോസ്റ്റാന്‍ഡ് സംബന്ധിച്ച് പഞ്ചായത്തിന് സംഘടനകള്‍ നിരവധി തവണ നിവേദനങ്ങള്‍ നല്‍കിയിട്ടും ഫലമുണ്ടായില്ല. വ്യാഴാഴ്ച വൈകീട്ടു തൊഴിലാളികള്‍ സൂചനാ പണിമുടക്ക് നടത്തിയിരുന്നു. ഓട്ടോ സ്റ്റാന്‍ഡ് അനുവദിക്കും വരെ പണിമുടക്കു തുടരുമെന്ന് നേതാക്കള്‍ അറിയിച്ചു. പണിമുടക്കിയ തൊഴിലാളികള്‍ പ്രകടനമായി പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചു നടത്തി.
