കാസര്‍കോട്: വിസ വാഗ്ദാനം ചെയ്തു യുവാവിന്റെ 2.10 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ കോടതി നിര്‍ദ്ദേശ പ്രകാരം പൊലീസ് കേസെടുത്തു. മജ്ബയല്‍, കിന്നിമാണി ഹൗസിലെ ഷൈലേഷിന്റെ പരാതിയില്‍ ദക്ഷിണകന്നഡ, പുത്തൂര്‍, ഇച്ചിലംപാടി പൊയ്യക്കര ഹൗസിലെ മുഹമ്മദ് മുദ്ദഷീറിനെതിരെയാണ് കാസര്‍കോട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി(രണ്ട്) നിര്‍ദ്ദേശ പ്രകാരം മഞ്ചേശ്വരം പൊലീസ് കേസെടുത്തത്.
2023 സെപ്തംബര്‍ എട്ടുമുതല്‍ 2024 ഡിസംബര്‍ 12 വരെയുള്ള കാലയളവില്‍ പരാതിക്കാരനില്‍ നിന്നു വിസ വാഗ്ദാനം നല്കി പണം വാങ്ങി വഞ്ചിച്ചുവെന്നാണ് കേസ്.
