കാസര്‍കോട്: ബോവിക്കാനം എ.യു.പി സ്‌കൂളില്‍ രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന ആദ്വിക് രാജ് കേരള ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന് അര്‍ഹനായിരിക്കുകയാണ്. നാടന്‍ പാട്ടിലൂടെ നാടിനെ അത്ഭുതപ്പെടുത്തിയ ആദ്വിക് രാജ് മൂന്ന് ദിവസം കൊണ്ട് ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ കണ്ട നാടന്‍ പാട്ട് പാടിയ രണ്ടാം ക്ലാസ്സുകാരന്‍ എന്ന നേട്ടം കൊണ്ടാണ് കേരള ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന് അര്‍ഹനായത്. പ്രശസ്ത നാടന്‍ പാട്ടുകാരന്‍ രാജേഷ് പാണ്ടിയുടേയും രജനിയുടേയും മകനാണ്. അങ്കണവാടിയില്‍ പഠിക്കുന്ന അധൈ്വക സഹോദരിയാണ്. അങ്കമാലി വ്യാപാരഭവനില്‍ 15 ന് നടക്കുന്ന അനുമോദന ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്യും.