കാസര്‍കോട്: തേങ്ങ പറിക്കുന്നതിനിടെ വൈദ്യുത ലൈനില്‍ നിന്നും ഷോക്കേറ്റ് തെറിച്ചു വീണ് ഗുരുതരമായി പരിക്കേറ്റ് കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കോണ്‍ഗ്രസ് പ്രദേശിക നേതാവ് മരിച്ചു. പരപ്പ തോടന്‍ ചാല്‍ സ്വദേശിയും വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡന്റുമായ സി രവി (46) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ യന്ത്രം ഉപയോഗിച്ച് തേങ്ങ പറിക്കുന്നതിനിടെ തെങ്ങിന്റെ ഓല കമ്പിയില്‍ തട്ടി ഷോക്കേറ്റ് തെറിച്ച് താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ രവിയെ കണ്ണൂരിലെ ആശുപത്രിയിലെത്തിച്ചിരുന്നു. ചികിത്സയില്‍ കഴിയവേ വ്യാഴാഴ്ച രാവിലെയാണ് മരണപ്പെട്ടത്. ചെങ്കല്ല് മേഖലയിലെ തൊഴിലാളിയും സിറ്റിസണ്‍ തോടന്‍ ചാല്‍ ക്ലബ്ബിന്റെ വടംവലി താരവുമായിരുന്നു. പരപ്പ അര്‍ബന്‍ ബാങ്ക് ഡയറക്ടര്‍, ടോപ് ടെന്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ എക്‌സിക്യൂട്ടീവ് മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. അവിവാഹിതനാണ്. പരേതനായ ഗോപാലന്റെയും കല്യാണി അമ്മയുടെയും മകനാണ്. സഹോദരങ്ങള്‍: കാര്‍ത്തിയായനി (അരിങ്കല്ല്), മധു(മുംബൈ), വിനോദ്, പരേതയായ ശോഭ.