കാസര്‍കോട്: ഓംനിവാനും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് സുള്ള്യ സ്വദേശി മരിച്ചു. അജവാര കര്‍ളപ്പാടി സ്വദേശി മുഹമ്മദ് കുഞ്ഞി(65)ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 4 മണിയോടെ ആദൂര്‍ കുണ്ടാറില്‍ വച്ചാണ് അപകടം. മുള്ളേരിയയില്‍ നിന്ന് സുള്ള്യയിലേക്ക് ഓംനിവാനില്‍ പോവുകയായിരുന്നു മുഹമ്മദ് കുഞ്ഞി. കുണ്ടാറിലേക്ക് വരികയായിരുന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് കുഞ്ഞിയെ ചെര്‍ക്കളയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചു.
