കാസര്‍കോട്: ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചതിലെ ക്രമക്കേട് കണ്ടെത്തിയ വിരോധത്തില്‍ കാസര്‍കോട് നഗരസഭാ സെക്രട്ടറിയെ മര്‍ദ്ദിച്ചുവെന്ന കേസില്‍ കരാറുകാരന്‍ അറസ്റ്റില്‍. തളങ്കര, ബാങ്കോട് ന്യൂഗാര്‍ഡനിലെ കെ.എ ഷിഹാബുദ്ദീ(46)നെയാണ് ടൗണ്‍ പൊലീസ് അറസ്റ്റു ചെയ്തത്. ഡിസംബര്‍ ആറിനാണ് കേസിനാസ്പദമായ സംഭവം. വൈകുന്നേരം ജീവനക്കാരുടെ മുന്നില്‍ വച്ച് ചവിട്ടുകയും അടിക്കുകയുമായിരുന്നുവെന്നാണ് പി.എ ജസ്റ്റിന്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. തന്റെ കള്ള ഒപ്പിട്ട് കെട്ടിടനമ്പര്‍ തരപ്പെടുത്തുകയും പിന്നീട് നടത്തിയ ഫയല്‍ പരിശോധനയില്‍ ഒപ്പിട്ടത് വ്യാജമാണെന്നു കണ്ടെത്തുകയും കെട്ടിട നമ്പര്‍ റദ്ദാക്കുകയും ചെയ്തിരുന്നതായും പരാതിയില്‍ പറഞ്ഞു. ഇതേ തുടര്‍ന്നാണ് തന്നെ കയ്യേറ്റം ചെയ്തതെന്ന് പരാതിയില്‍ കൂട്ടിച്ചേര്‍ത്തു. കേസിലെ കൂട്ടുപ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
