കൊച്ചി: നെടുമ്പാശ്ശേരി ഇൻ്റർനാഷണൽ വിമാനത്താവളത്തിൽ ബാങ്കോക്കിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നു മൂന്നരക്കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടിച്ചു. മലപ്പുറം സ്വദേശി ഉസ്മാനിൽ നിന്നാണു 12 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്. ഇതിനു മുന്നരക്കോടിയിലധികം രൂപ വിലവരുമെന്നു കസ്റ്റംസ് അധികൃതർ സൂചിപ്പിച്ചു. ഉസ്മാനെ കസ്റ്റഡിയിലെടുത്തു. തായ്ലാൻ്റ് എയർവേയ്സ് വിമാനത്തിലാണ് ഉസ്മാൻ എത്തിയത്. ബാഗേജിലും ഭക്ഷണപ്പൊതികളിലും മിഠായി പാക്കറ്റുകളിലും ഒളിപ്പിച്ചു കടത്തുകയായിരുന്നു ഇത്. ബാഗേജിലും മറ്റും സംശയം തോന്നി നടത്തിയ പരിശോധനയിലാണ് ലഹരി മാർക്കറ്റിൽ വൻ പ്രിയമുള്ള ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തിയത്. അടുത്തകാലത്തായി മയക്കു മരുന്നു കടത്തു വർധിച്ചിട്ടുണ്ട്. കസ്റ്റംസ് പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.
