കാസർകോട്: അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പിലിക്കോട് എക്കച്ചിയിലെ പടോളി രവിയുടെ ഭാര്യ എവി തങ്കമണി (54) ആണ് മരിച്ചത്. കേരള ദിനേശ് ബീഡി പിലിക്കോട് ബ്രാഞ്ചിലെ തൊഴിലാളിയായിരുന്നു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് പിലിക്കോട് മട്ടലായി സമുദായ ശ്മശാനത്തിൽ നടക്കും. രാഗിൽ രവി മകനാണ്. സഹോദരി ലത.
