കാസര്‍കോട്: ഡ്യൂട്ടിക്കിടെ ദേലംപാടി സ്വദേശിയായ ഫോറസ്റ്റ് വാച്ചര്‍ കുഴഞ്ഞുവീണു മരിച്ചു. ദേലംപാടി മുടിയാരു സ്വദേശി സദാശിവ ഗൗഡ(55) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. ജാല്‍സൂര്‍ ഫോറസ്റ്റ് ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ സുള്ള്യയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചശേഷം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. സദാശിവ കഴിഞ്ഞ ഏഴു വര്‍ഷമായി ജല്‍സൂരില്‍ ഫോറസ്റ്റ് വാച്ചറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. അടുത്ത വര്‍ഷം വിരമിക്കാനിരിക്കെയാണ് മരണം. മൃതദേഹം ഞായറാഴ്ച രാത്രി ദേലംപാടിയിലെ വീട്ടില്‍ എത്തിച്ച് സംസ്‌കാരം നടത്തി. യശോദയാണ് ഭാര്യ. ഹിതേഷ് മകനാണ്.
