മലപ്പുറം: സമസ്തയിലെ തര്‍ക്കങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതിനുള്ള സമവായ ചര്‍ച്ച തിങ്കളാഴ്ച വൈകുന്നേരം 3ന് മലപ്പുറത്ത് നടക്കും. മുസ്ലിം ലീഗ് മുന്‍കൈയെടുത്താണ് യോഗം വിളിച്ചു ചേര്‍ത്തത്. ഈ യോഗത്തിനു മുന്നോടിയായി തിങ്കളാഴ്ച രാവിലെ പാണക്കാട്ട് യോഗം ചേര്‍ന്നു. വൈകുന്നേരം നടക്കുന്ന സമവായ ചര്‍ച്ചയില്‍ സ്വീകരിക്കേണ്ടുന്ന നിലപാട് ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം.
അതേ സമയം വൈകിട്ടത്തെ യോഗത്തില്‍ സമസ്തയിലെ മുസ്ലിം ലീഗ് വിരുദ്ധ വിഭാഗം പങ്കെടുക്കില്ലെന്നാണ് സൂചനകള്‍. മുശാവറ യോഗത്തിനു മുമ്പുള്ള സമവായ ചര്‍ച്ച പ്രഹസനമാണെന്നാണ് ഈ വിഭാഗത്തിന്റെ നിലപാട്. സമാന്തര കമ്മിറ്റി ഉണ്ടാക്കിയവര്‍ക്കെതിരെ കടുത്ത നടപടി വേണമെന്നും ഈ വിഭാഗം ആവശ്യപ്പെടുന്നു.
ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കില്ലെന്നു ആരും അറിയിച്ചിട്ടില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട്ട് സാദിഖലി ശിഹാബ് തങ്ങൾ രാവിലെ നടന്ന യോഗത്തിനു ശേഷം പറഞ്ഞു. യോഗത്തില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നതെന്നു കൂട്ടിച്ചേര്‍ത്തു.
