കാസര്‍കോട്: മുളിയാര്‍, കാറഡുക്ക, ദേലംപാടി, കുറ്റിക്കോല്‍ പഞ്ചായത്തുകളിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന രീതിയില്‍ വര്‍ധിച്ചു വരുന്ന വന്യമൃഗശല്യം സംബന്ധിച്ച പരാതികള്‍ കേള്‍ക്കുന്നതിനായി ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സെക്രട്ടറിയായ സിവില്‍ ജഡ്ജ് യോഗം വിളിച്ചു. ചൊവ്വാഴ്ച രാവിലെ 11ന് മുളിയാര്‍ പഞ്ചായത്ത് ഹാളിലാണ് യോഗം. ജനങ്ങളില്‍ നിന്നു പരാതികള്‍ കേള്‍ക്കും. യോഗത്തില്‍ റവന്യു, പൊലീസ്, വനം പഞ്ചായത്ത് അധികൃതര്‍ ഉള്‍പ്പെടെയുള്ളവര്‍ സംബന്ധിക്കും. വന്യമൃഗശല്യം സംബന്ധിച്ച് അഡ്വ. പി. രാമചന്ദ്രനാണ് ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിക്ക് പരാതി നല്‍കിയിരുന്നത്.
