മൊറാദാബാദ്: പൊലീസ് ചെയ്ത ഒരു നല്ലകാര്യത്തെ പിന്തുണച്ചുകൊണ്ടു അഭിപ്രായ പ്രകടനം നടത്തിയ തന്നെ ഭര്‍ത്താവ് അപ്പോള്‍ത്തന്നെ മുത്തലാഖ് ചൊല്ലിയെന്ന് യുവതി പരാതിപ്പെട്ടു.
തന്റെ അഭിപ്രായത്തില്‍ പ്രകോപിതനായ ഭര്‍ത്താവ് മുസ്ലിങ്ങള്‍ക്കെതിരായ പൊലീസ് അക്രമത്തില്‍ പൊലീസിനെ പിന്തുണക്കുന്ന ഒരാളുമായി ഒന്നിച്ചു ജീവിക്കില്ലെന്നു പറഞ്ഞാണ് മുത്തലാഖ് ചൊല്ലിയതെന്ന് യുവതി പറഞ്ഞു.
മൊറാദാബാദിലെ കട്‌ലര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പൊലീസിനു നേരെ കല്ലെറിഞ്ഞ അക്രമാസക്തരായ ആള്‍ക്കൂട്ടത്തെ പൊലീസ് ലാത്തിച്ചാര്‍ജ്ജ് ചെയ്ത് അടിച്ചോടിച്ചിരുന്നു. പൊലീസിന്റെ ആ നടപടി നല്ലകാര്യമാണെന്നു താന്‍ അഭിപ്രായം പറഞ്ഞുടനെ ഭര്‍ത്താവ് ക്ഷുഭിതനാവുകയും തന്നെ മുസ്ലീം വിരുദ്ധമായി ചിത്രീകരിക്കുകയുമായിരുന്നുവെന്നു അവര്‍ പറഞ്ഞു. തൊട്ടുപിന്നാലെ മുത്തലാഖും ചൊല്ലി- നിസ്സഹായയായ യുവതി വിലപിച്ചു.
