കാസര്‍കോട്: റോഡരികിലൂടെ നടന്നു പോവുകയായിരുന്ന വീട്ടമ്മയുടെ സ്വര്‍ണമാല തട്ടിപ്പറിച്ചെടുത്തതായി പരാതി. ഏച്ചിക്കൊവ്വല്‍ സ്വദേശി കെ രാമചന്ദ്രന്റെ ഭാര്യ പി ശാരദയുടെ ഒന്നോമുക്കാല്‍ പവന്‍ സ്വര്‍ണമാലയാണ് ബൈക്കിലെത്തിയ സംഘം തട്ടിയെടുത്തത്. ശനിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. നടന്നുപോകുമ്പോള്‍ ബൈക്കിന് പിന്നിലിരുന്ന ആളാണ് കഴുത്തിലുണ്ടായിരുന്ന മാല തട്ടിപ്പറിച്ചെടുത്തതെന്ന് വീട്ടമ്മയുടെ പരാതിയില്‍ പറയുന്നു. ആഭരണം തട്ടിയെടുത്ത ശേഷം ബൈക്ക് കാലിക്കടവ് ഭാഗത്തേക്ക് ഓടിച്ചുപോവുകയായിരുന്നു. സംഭവത്തില്‍ ചന്തേര പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.